കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന; കര്‍ണാടകയില്‍ ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും ആശങ്കപ്പെടേണ്ടെന്നും ആരോഗ്യ മന്ത്രി

കോവിഡ് ഭീഷണിയെ തുടര്‍ന്ന് മുതിര്‍ന്നവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു

author-image
Priya
New Update
കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന; കര്‍ണാടകയില്‍ ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും ആശങ്കപ്പെടേണ്ടെന്നും ആരോഗ്യ മന്ത്രി

ബംഗളുരു: കോവിഡ് ഭീഷണിയെ തുടര്‍ന്ന് മുതിര്‍ന്നവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കുടകില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന കാര്യം ചര്‍ച്ച ചെയ്തതായും വൈകാതെ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

60 വയസിന് മുകളില്‍ പ്രായമുള്ളവരും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ളവരും മറ്റ് അസുഖങ്ങളുള്ളവരും മാസ്‌ക് ധരിക്കണം. സര്‍ക്കാര്‍ ആശുപത്രികളോട് തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. മംഗലാപുരം, ചാമനാജനഗര്‍, കുടക് പോലുള്ള പ്രദേശങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

പരിശോധനകളുടെ എണ്ണം കൂട്ടും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ നിര്‍ബന്ധമായും പരിശോധനകള്‍ക്ക് വിധേയമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala covid karnataka masks