ആശുപത്രികളില്‍ മാസ്‌ക് ധരിക്കണം; കോവിഡ് നിയന്ത്രണ വിധേയം, ഭീതി വേണ്ട

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.

author-image
Web Desk
New Update
ആശുപത്രികളില്‍ മാസ്‌ക് ധരിക്കണം; കോവിഡ് നിയന്ത്രണ വിധേയം, ഭീതി വേണ്ട

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.

ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണം. എന്നാല്‍, മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല. മുന്‍കരുതലായും രോഗ വ്യാപനം തടയാനും മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും അനാവശ്യ ഭീതി വേണ്ടെന്നും യോഗം വ്യക്തമാക്കി.

എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകളില്‍ വര്‍ധനവ്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആവശ്യത്തിന് ഐസൊലേഷന്‍, ഐസിയു ബെഡുകള്‍ ഉറപ്പാക്കണം.

മരണകണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഉന്നത തല യോഗം നിര്‍ദേശിച്ചു.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. പരിശോധന ഉറപ്പാക്കണം. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം. ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

kerala covid 19 health department health minister veena george