തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിലെ നേരിയ വര്‍ധനവ്. ഇതോടെ ജില്ലകള്‍ക്ക് പൊതു നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. കൊവിഡിന് സമാനമായ ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടുന്നവരില്‍ പരിശോധന ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
കൊവിഡ് കേസുകളില്‍ കഴിഞ്ഞ മാസത്തേക്കാള്‍ നേരിയ വര്‍ധന പ്രതിദിന കേസുകളില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 20 മുതല്‍ 30 കൊവിഡ് കേസുകളാണ് ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ തന്നെ ആശുപത്രികളില്‍ കിടത്തി ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ബുധനാഴ്ച മാത്രം 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.പുതിയ വേരിയന്റ് പടരുന്നുണ്ടോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശം.
അതെസമയം ചൈനയില്‍ ആജ്ഞാത വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.എന്നാല്‍ ഇതില്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
മാത്രമല്ല ചൈനയിലെ ശ്വാസകോശ രോഗം വ്യാപകമായി പടരുന്നതാണെന്നതിന് തെളിവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.എന്നാല്‍ മുന്‍കരുതലെന്നോണം പിപി കിറ്റുകളും പരിശോധനാ കിറ്റുകളും ശേഖരിച്ചുവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.