തിരുവനന്തപുരം: കേരളത്തില്‍ 24 മണിക്കൂറിനിടെ 265 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു.
നിലവില്‍ 2606 ആക്ടീവ് കേസുകളാണുള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് 328 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകള്‍.
കേരളത്തില്‍ ഇന്നലെ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകള്‍ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത കര്‍ശനമാക്കി. കൂടുതല്‍ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ഇന്ന് മുതല്‍ ശക്തമാക്കും.
ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ കേന്ദ്രമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ 21 പേരില്‍ ജെഎന്‍ 1 കോവിഡ് ഉപ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്.