അതിവേഗ നടപടികള്‍; ആലുവ കൊലപാതകത്തില്‍ ശനിയാഴ്ച വിധി പറയും

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. എറണാകുളം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.

author-image
Priya
New Update
അതിവേഗ നടപടികള്‍; ആലുവ കൊലപാതകത്തില്‍ ശനിയാഴ്ച വിധി പറയും

 

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. എറണാകുളം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.

26 ദിവസത്തില്‍ വിചാരണ പൂര്‍ത്തിയാക്കി. കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ബലാത്സംഗം ഉള്‍പ്പടെ 16 കുറ്റങ്ങളാണ് ചുമത്തിയത്.

ജൂലൈ 28 നായിരുന്നു സംഭവം. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു.

ഒക്ടോബര്‍ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി വളരെ പെട്ടന്നാണ് വിധി പറയുന്നത്.പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷവരെ ലഭിക്കാം.

കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതിയെ അന്ന് തന്നെ പിടിയിരുന്നു. 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ പ്രതി മുന്‍പും ജയിലില്‍ കിടന്നിട്ടുണ്ട്. ഇതടക്കം എല്ലാം പരിശോധിച്ചാണ് എറണാകുളത്തെ പോക്‌സോ കോടതി വിധി പറയുന്നത്.

aluva murder case pocso court