റാംപുര്‍: മുന്‍ എംപിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ട് യുപി കോടതി. തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടക്കുമ്പോള്‍ ഏഴുതവണ സമന്‍സ് അയച്ചിട്ടും ജയപ്രദ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജയപ്രദയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് ആറിനകം കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
ജയപ്രദ എവിടെയാണെന്ന് അറിയില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് എത്രയും വേഗം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചത്.
രണ്ടു കേസുകളാണ് ജയപ്രദയ്ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ റാംപുരില്‍നിന്നു ജനവിധി തേടിയ ജയപ്രദ സമാജ്വാദി പാര്‍ട്ടിയിലെ അസംഖാനോടു പരാജയപ്പെട്ടിരുന്നു. 2004ലും 2009ലും റാംപുരില്‍ നിന്ന് സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ ലോക്സഭയിലെത്തി.