ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിന്റെ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് സുപ്രീം കോടതി നീട്ടി. സ്ഥിരം ജാമ്യത്തിനായി ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്തയാഴ്ച ജസ്റ്റിസ് എം.എ. സുന്ദരേഷ്, ജസ്റ്റിസ് എസ്.വി.എന്‍. ഭാട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ച് അന്തിമവാദം കേള്‍ക്കും.
നട്ടെല്ല് പൊടിയുന്ന ഗുരുതര രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ലൈഫ് മിഷന്‍ കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന രോഗമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ഒരു ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം പുതുച്ചേരി ജീപ്‌മെര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയതിനെ തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കായിരിക്കുന്നതെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നട്ടെല്ല് പൊടിയുന്നത് മൂലം സൃഷ്മനാ നാഡിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇത് കഴുത്തിനെയും നടുവിനെയും ബാധിച്ചിരിക്കുകയാണ്. ഇതിന് മരുന്ന് കഴിക്കുന്നതും ഫിസിയോ തെറാപ്പിയും തുടരണം. കഴുത്ത്, നട്ടെല്ല് എന്നിവ വളക്കാന്‍ കഴിയുന്നില്ല. പുതിയതായി എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സയ്ക്ക് ഹാജരാകണം.
ജിപ്‌മെറിലെ മെഡിസിന്‍ വകുപ്പ് തലവന്‍ ഡോ. നവീന്‍ കുമാര്‍ ചെയര്‍മാനായ മെഡിക്കല്‍ ബോര്‍ഡില്‍ ഡോ.പ്രദീപ് പങ്കജാക്ഷന്‍ നായര്‍, ഡോ. സാത്യ പ്രഭു എന്നിവര്‍ അംഗങ്ങളാണ്.