'അഭിമാനമാണ് നമ്മുടെ പൊതുവിതരണ രംഗം'; പ്രധാനമന്ത്രിയുടേതല്ല, റേഷൻകടകളിൽ മുഖ്യമന്ത്രിയുടെ പോസ്റ്റർ നിർബന്ധം

'അഭിമാനമാണ് നമ്മുടെ പൊതുവിതരണ രംഗം' എന്ന തലക്കെട്ടിലുള്ള പോസ്റ്ററാണ് റേഷൻ കടകളിൽ സ്ഥാപിക്കേണ്ടത്. ഈ പോസ്റ്റർ പതിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന ഭീഷണിയുമുണ്ട്

author-image
Greeshma Rakesh
New Update
'അഭിമാനമാണ് നമ്മുടെ പൊതുവിതരണ രംഗം'; പ്രധാനമന്ത്രിയുടേതല്ല, റേഷൻകടകളിൽ മുഖ്യമന്ത്രിയുടെ പോസ്റ്റർ നിർബന്ധം

തൃശ്ശൂർ: സംസ്ഥാനത്തെ റേഷൻകടകളിൽ പ്രധാനമന്ത്രിയുടെ പോസ്റ്റർ ഒട്ടിക്കണമെന്ന കേന്ദ്ര നിർദേശം തള്ളിയ സംസ്ഥാനസർക്കാർ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റർ നിർബന്ധമാക്കാനൊരുങ്ങുന്നു.മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും ചിത്രമുള്ള 'അഭിമാനമാണ് നമ്മുടെ പൊതുവിതരണ രംഗം' എന്ന തലക്കെട്ടിലുള്ള പോസ്റ്ററാണ് റേഷൻ കടകളിൽ സ്ഥാപിക്കേണ്ടത്. ഈ പോസ്റ്റർ പതിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന ഭീഷണിയുമുണ്ട്.

പ്രതിമാസ ഭക്ഷ്യധാന്യവിഹിതം ഉറപ്പുനൽകുന്നുവെന്ന വാഗ്ദാനവും പോസ്റ്ററിലുണ്ട്.എന്നാൽ പോസ്റ്ററിൽപ്പറയുന്ന ആദ്യ രണ്ടുപദ്ധതികളും പൂർണമായും കേന്ദ്രസർക്കാരിന്റെയാണെന്നതാണ് വാസ്തവം. റേഷൻകടകളിൽ പ്രധാനമന്ത്രിയുടെ പോസ്റ്റർ ഒട്ടിക്കണമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിയതിനെത്തുടർന്ന് ഇത്തരം പോസ്റ്ററുകൾ എഫ്.സി.ഐ. ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്.

 

ഈ സമയത്താണ് സംസ്ഥാന സർക്കാരിന്റെ പുതിയ പോസ്റ്റർ റേഷൻകടകളിൽ നിർബന്ധമാക്കിയിരിക്കുന്നത്. കടകളിൽ ഈ പോസ്റ്റർ പതിച്ചിട്ടുണ്ടോ എന്നത് അധികൃതർ നേരിട്ടെത്തി പരിശോധിക്കുമെന്നാണ് അറിയിപ്പ്.

pinarayi vijayan poster controversy kerala government ration shops