തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റി

തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. തെലങ്കാനയില്‍ 1കോണ്‍ഗ്രസിന് 68 സീറ്റുകലാണ് നേടിത്. വോട്ട് വിഹിതത്തില്‍ 12 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്.

author-image
Web Desk
New Update
തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റി

 

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. തെലങ്കാനയില്‍ 1കോണ്‍ഗ്രസിന് 68 സീറ്റുകലാണ് നേടിത്. വോട്ട് വിഹിതത്തില്‍ 12 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്.

സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസ് കടക്കുകയാണ്. ഡി കെ ശിവകുമാറിന്റ നേതൃത്വത്തില്‍ എംഎല്‍എമാരെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറ്റിക്കഴിഞ്ഞു. സോണിയാ ഗാന്ധിയുടെ ജന്മദിനത്തിലാകും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

കഴിഞ്ഞ തവണ 88 സീറ്റുകള്‍ നേടിയ ബിആര്‍എസ് പകുതിയില്‍ താഴെ മാത്രം സീറ്റുകളിലൊതുങ്ങി. 9 സീറ്റുകളാണ് ഇവിടെ ബിജെപി നേടിയത്. എഐഎംഐഎമ്മിന്റെ വോട്ടുവിഹിതം ഇടിഞ്ഞു.

കോണ്‍ഗ്രസിന് കൈ കൊടുത്ത സിപിഐ ജയിച്ചു കയറി. സഖ്യത്തിന് വിസമ്മതിച്ച സിപിഎം എങ്ങുമെത്തിയില്ല. ഹൈക്കമാന്‍ഡ് മുതല്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനനേതൃത്വം വരെ ഒറ്റക്കെട്ടായി നിന്നത് കോണ്‍ഗ്രസിന് നേട്ടമായി.

assembly election 2023 telangana election