'കോൺഗ്രസ് എല്ലാ അംഗീകാരവും നൽകിയിട്ടുണ്ട്'; പത്മജയുടെ ബിജെപി പ്രവേശനം നിർഭാഗ്യകരമെന്ന് ബിന്ദു കൃഷ്ണ

പത്മജ വേണു ഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.ലീഡറിൻ്റെ മകൾ ബിജെപിയിൽ പോകുന്നത് ശരിയല്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു

author-image
Greeshma Rakesh
New Update
'കോൺഗ്രസ് എല്ലാ അംഗീകാരവും നൽകിയിട്ടുണ്ട്'; പത്മജയുടെ ബിജെപി പ്രവേശനം നിർഭാഗ്യകരമെന്ന് ബിന്ദു കൃഷ്ണ

കോഴിക്കോട്: പത്മജ വേണു ഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.ലീഡറിൻ്റെ മകൾ ബിജെപിയിൽ പോകുന്നത് ശരിയല്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.പ്രവേശനം സംബന്ധിച്ച വാർത്തകൾ ദൗർഭാഗ്യകരമെന്നും കോൺഗ്രസ് അവർക്ക് എല്ലാ അംഗീകാരവും നൽകിയതാണെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോൺഗ്രസ് നിലപാടുകളിൽ വന്ന മാറ്റവുമാണ് പത്മജ വേണുഗോപാലിനെ ബിജെപിയുടെ പാതയിലേയ്‌ക്ക് എത്തിച്ചതെന്നാണ് വിവരം.മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ മകളുടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

 

പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ.പത്മജയുടെ ബിജെപി പ്രവേശനത്തെ സിപിഐഎം കോൺഗ്രസിനെതിരെയുള്ള പ്രചരണ ആയുധമാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാൽ ഇത് നിഷേധിച്ചിരുന്നു.

 

എന്നാൽ, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാൽ പിൻവലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാൽ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചാൽ അത് കോൺഗ്രസിനേൽക്കുന്ന കനത്ത തിരിച്ചടിയാകും.

BJP congress padmaja venugopal bindu krishna