മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന; സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി ആരാകുമെന്ന് ചര്‍ച്ച ചെയ്ത് ബിജെപി. മധ്യപ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ശിവരാജ്‌സിംഗ് ചൗഹാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്നാണ് നിലവിലെ ധാരണ.

author-image
Priya
New Update
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന; സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും

ഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി ആരാകുമെന്ന് ചര്‍ച്ച ചെയ്ത് ബിജെപി. മധ്യപ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ശിവരാജ്‌സിംഗ് ചൗഹാന്‍ തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്നാണ് നിലവിലെ ധാരണ.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമര്‍, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ എന്നിവരേയും മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്നുണ്ട്.

വസുന്ധരരാജെ സിന്ധ്യ, ബാബ ബാലക്‌നാഥ്, ഗജേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകളാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നേതൃത്വം പരിഗണിച്ചത്.

ഛത്തീസ്ഗഡില്‍ രമണ്‍ സിംഗ്, അരുണ്‍ സാഹോ, രേണുക സിംഗ്, ഒ.പി.ചൗധരി എന്നിവരാണ് പരിഗണനയിലുള്ളത്. റായ്പുരില്‍ എത്തിയ കേന്ദ്ര മന്ത്രി മണ്‍സൂഖ് മാണ്ഡ്യവ്യയും ഓം മാത്തൂരും എംഎല്‍എമാരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.

അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഈ യോഗത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും.

congress BJP assembly election