ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്കിയ പരാതി ഇന്‍കംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ തള്ളി. പരാതി സ്വീകരിക്കാന്‍ ട്രൈബ്യൂണല്‍ തള്ളി.
ആദായി നികുതി വകുപ്പ് കോണ്‍ഗസിന്റെ ബാങ്ക് അക്കൗണ്ടുകളിലെ 115 കോടി മരവിപ്പിച്ചിരുന്നു. 2018-19 ലെ കുടിശ്ശിക പിഴയടക്കം 210 കോടി രൂപ അടക്കാനുണ്ടെന്ന പേരിലായിരുന്നു നടപടി. പാര്‍ട്ടിയുടെ മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് 65 കോടി രൂപ പിടിച്ചെടുത്തതായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇന്‍കംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് പരാതി നല്‍കിയത്.