തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ 25 പൊലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ ഒരു മാസത്തോളമായി നടപ്പാക്കുന്ന 'കംപ്ലെയ്ന്റ് കോണ്ടാക്ട് പ്രോഗ്രം'പരാതിക്കാര്‍ക്ക് ഗുണകരമെന്ന് വിലയിരുത്തല്‍.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതും ഇതിന്റെ തുടര്‍ നടപടികളും എസ്‌ഐ പരാതിക്കാരനെ ഫോണില്‍ വിളിച്ച് അറിയിക്കാന്‍ കഴിയുന്ന പൊലീസിന്റെ പരാതി പരിഹാര പദ്ധതിയാണിത്.
പരാതിക്കാരനെ വിവരങ്ങള്‍ അറിയിക്കുന്ന കോള്‍ റെക്കോര്‍ഡ് ചെയ്ത് മേലുദ്യോഗസ്ഥന് അയക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കിയാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സ്റ്റേഷനില്‍ പോയി അന്വേഷിക്കണം.
എസ്‌ഐ സ്ഥലത്ത് ഇല്ലെങ്കില്‍ മറുപടി ലഭിക്കാറില്ല. എസ്‌ഐമാരുടെ തിരക്ക് പലപ്പോഴും കേസ് അന്വേഷണം വൈകിപ്പിക്കാറുണ്ട്. ഇതിന് പരിഹാരമായാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പരാതി പരിഹാര പദ്ധതി നടപ്പാക്കിയത്.
എസ്‌ഐമാര്‍ ദിവസേന കുറഞ്ഞത് രണ്ട് പരാതികളിലും കേസുകളിലും പരാതിക്കാരെ വിളിച്ച് വിവരങ്ങള്‍ അറിയിക്കണം.പദ്ധതി ഗംഭീര വിജയമായതിനാല്‍ സംസ്ഥാനത്തെ മറ്റ് സ്റ്റേഷനുകളിലും ഇത് നടപ്പാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.
എസ്‌ഐമാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍:
1. കേസ് പഠിച്ചതിന് ശേഷം മാത്രമേ എസ്‌ഐ മറുപടി നല്‍കാന്‍ പാടുള്ളൂ
2. കേസുമായി ബന്ധപ്പട്ട വിവരങ്ങള്‍ കൃത്യമായും നല്ല ഭാഷയിലും സംസാരിക്കണം
3. വിളിച്ചത് ആരെയാണെന്നും നമ്പറും കോള്‍ റെക്കോര്‍ഡും സിറ്റി കമ്മീഷണര്‍ക്ക് അയച്ച് കൊടുക്കണം
4. എസ്പിയും ഡിഎസ്പിയും ഇത്തരത്തില്‍ ദിവസേന ലഭിക്കുന്ന നൂറോളം കോള്‍ റെക്കോര്‍ഡുകള്‍ കേള്‍ക്കും
5. ചില പരാതിക്കാരെ വിളിച്ച് മറുപടിയില്‍ തൃപ്തരാണോയെന്ന് ചോദിക്കണം
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">