വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില ഉയര്‍ത്തി. 102 രൂപ രൂപയാണ് വര്‍ധിപ്പിച്ചത്. എണ്ണ കമ്പനികള്‍ വാണിജ്യാവശ്യത്തിനായനുള്ള 19 കിലോ സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. പുതുക്കിയ വില 1842 രൂപയായി.

author-image
Priya
New Update
വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില ഉയര്‍ത്തി. 102 രൂപ രൂപയാണ് വര്‍ധിപ്പിച്ചത്. എണ്ണ കമ്പനികള്‍ വാണിജ്യാവശ്യത്തിനായനുള്ള 19 കിലോ സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. പുതുക്കിയ വില 1842 രൂപയായി.

സാധാരണ ഒന്നാം തീയതി എണ്ണകമ്പനികള്‍ പുതുക്കാറുണ്ട്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി ക്രൂഡ് ഓയില്‍ വില അടക്കം ഉയരുന്ന സാഹചര്യമാണുള്ളത്.

ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 102 രൂപ കൂടി വര്‍ധിപ്പിച്ചതെന്നാണ് വിവരം.അതേസമയം, ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും.

gas commercial cylinder