സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം; അത്യാധുനിക സൗകര്യങ്ങളുള്ള 15 വിമാനങ്ങൾ, പ്രതിരോധ സേനയെ ശക്തിപ്പെടുത്താൻ പുതിയ കരാറുകൾ!

പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിന്റെ നേത‍ൃത്വത്തിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് (ഡിഎസി) മുൻപാകെ ആയിരത്തിലധികം കോടി രൂപയുടെ പദ്ധതി സംബന്ധിച്ച കരാർ‌ ഒപ്പുവച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

author-image
Greeshma Rakesh
New Update
സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം; അത്യാധുനിക സൗകര്യങ്ങളുള്ള 15 വിമാനങ്ങൾ, പ്രതിരോധ സേനയെ ശക്തിപ്പെടുത്താൻ പുതിയ കരാറുകൾ!

ന്യൂഡൽഹി: സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി കേന്ദ്രം. പുതിയ 15 വിമാനങ്ങളാണ് ഇനി പ്രതിരോധമൊരുക്കുക. തീരസംരക്ഷണ സേനയ്‌ക്കും നാവികസേനയ്‌ക്കുമായി മൾട്ടി മോഡൽ വിമാനങ്ങളാകും ലഭിക്കുക.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേത‍ൃത്വത്തിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് (ഡിഎസി) മുൻപാകെ ആയിരത്തിലധികം കോടി രൂപയുടെ പദ്ധതി സംബന്ധിച്ച കരാർ‌ ഒപ്പുവച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

15 വിമാനങ്ങളിൽ ഒൻപതെണ്ണം നാവികസേനയ്‌ക്കും ആറെണ്ണം കോസ്റ്റ് ഗാർഡിനും ലഭിക്കും.നാലെണ്ണം വാങ്ങുകയും മറ്റുള്ളവ തദ്ദേശീയമായി നിർമ്മിക്കുകയും ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡിഫൻസ് പ്രൊക്യുർമെന്റ് ബോർഡ് (ഡിപിബി) ഈ നിർദ്ദേശം സ്വീകരിച്ചിട്ടുണ്ട്.

 

ഡിഎസിയുടെ അനുമതി ലഭിക്കുന്നതോടെ സംയുക്ത സേവനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കര-വ്യോമ-നാവിക സേനാ മേധാവികൾ, പ്രതിരോധ സെക്രട്ടറി, ഡിആർഡിഒ മേധാവി ഡോ. എസ്.വി കമ്മത്ത് എന്നിവരടങ്ങുന്ന സംഘത്തിന്റെ അംഗീകാരത്തിനായി ഉടൻ അപേക്ഷിക്കും. ശേഷം മന്ത്രിസഭയുടെ അനുമതി തേടും.

അതെസമയം നാവികസേനയ്‌ക്കായി യുഎസ് നിർമ്മിത എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകൾക്കായുള്ള കരാർ, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്തർവാഹിനികൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവയുടെ കരാറും 16-ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

coast guard navy Indian Ocean Region air craft