ചായകുടിക്കാന്‍ ക്ഷണിച്ചാല്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ പോകും! കേരളം സുപ്രീം കോടതിയില്‍

ഗവര്‍ണര്‍ ചായ കുടിക്കാന്‍ വിളിച്ചാല്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ പോകുമെന്ന് കേരളം. എന്നാല്‍ മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ആവശ്യപ്പെടുന്നതെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ആരോപിച്ചു.

author-image
Web Desk
New Update
ചായകുടിക്കാന്‍ ക്ഷണിച്ചാല്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ പോകും! കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ചായ കുടിക്കാന്‍ വിളിച്ചാല്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ പോകുമെന്ന് കേരളം. എന്നാല്‍ മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ആവശ്യപ്പെടുന്നതെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ആരോപിച്ചു.

ബില്ലുകളെ കുറിച്ച് വിശദീകരിക്കാനായി സംസ്ഥാനത്തെ മന്ത്രിമാര്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ നിഷേധിക്കുകയായിരുന്നു. മന്ത്രിമാരോടൊപ്പം പ്രൈവറ്റ് സെക്രട്ടറിമാര്‍ കൂടിക്കാഴ്ചയ്‌ക്കെത്തുന്നത് ഗവര്‍ണര്‍ തടയുകയായിരുന്നു. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കാണ് ബില്ലുകളെ കുറിച്ച് കൂടുതല്‍ അറിയാവുന്നത്. അതിനാലാണ് അവര്‍ വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അയച്ചത്. വേണുഗോപാല്‍ വ്യക്തമാക്കി.

എന്നാല്‍, മുഖ്യമന്ത്രിയുമായി ഏത് സമയത്തും കൂടിക്കാഴ്ച്ചയ്ക്ക് ഗവര്‍ണര്‍ തയാറാണെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ ആര്‍. വെങ്കിട്ടരമണി പറഞ്ഞു. ചായ കുടിക്കുമ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ തീരുന്ന പ്രശ്‌നം മാത്രമെയുള്ളൂവെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് ഗവര്‍ണറെ കാണാന്‍ പ്രയാസമുണ്ടോയെന്ന് ചീഫ് ജസ്റ്റിസ്

മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ ബില്ലുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലെന്ന നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. മുഖ്യമന്ത്രിക്ക് ഗവര്‍ണറെ കാണാന്‍ എന്തെങ്കിലും പ്രയാസമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

ബില്ലുകള്‍ പിടിച്ചു വയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. സര്‍ക്കാരുകളുടെ അവകാശം അട്ടിമറിക്കാനാവില്ല. രണ്ട് വര്‍ഷം ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ചോദിച്ചു. ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടിയില്‍ തത്ക്കാലം ഇടപെടാനില്ല. സ്ഥസ്ഥാനത്ത് രാഷ്ട്രീയ വിവേകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി വ്യക്തമാക്കി.

 

 

kerala governor kerala chief minister Supreme Court