'പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു', കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ​ഗവർണർ

കേരളത്തിലെ സിപിഐഎമ്മിലും അതിന്റെ പോഷക സംഘടനകളിലും ഉള്ളത് ക്രിമിനലുകളാണെന്ന് വിമർശിച്ച ​ഗവർണർ ,അവർ നടത്തുന്നത് കരുതി കൂട്ടിയുള്ള അക്രമമാണെന്നും ​കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
New Update
'പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു', കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ​ഗവർണർ

തിരുവനന്തപുരം: കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ ആരോപിച്ചു.

നവ കേരള യാത്രയുടെ പേരിൽ സ്കൂളുകളുടെ മതിൽ തകർക്കുന്നു. ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിക്കാൻ ശ്രമിക്കുന്നു. പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കാകുന്നില്ലെന്ന് ഗവർണർ പറഞ്ഞു.

കേരളത്തിലെ സിപിഐഎമ്മിലും അതിന്റെ പോഷക സംഘടനകളിലും ഉള്ളത് ക്രിമിനലുകളാണെന്ന് വിമർശിച്ച ഗവർണർ ,അവർ നടത്തുന്നത് കരുതി കൂട്ടിയുള്ള അക്രമമാണെന്നും കൂട്ടിച്ചേർത്തു.

പൊലീസിനെ രാഷ്ട്രീയവൽക്കരിക്കുന്നെന്നും അതിന് പിന്നിൽ മുഖ്യ മന്ത്രിയാണെന്നും ഗവവർണർ‌ പറഞ്ഞു. കോടതിപോലും അത് പരാമർശിച്ചിരുന്നു. മുഖ്യമന്ത്രിയാണ് നിയമവാഴ്ച തകർക്കാൻ കൂട്ടുനിൽക്കുന്നതെന്ന് ഗവർണർ വിമർശിച്ചു.

 

kerala kerala police cm pinarayi vijayan governor arif muhammad khan