'അമ്മാതിരി കമന്റ്‌ വേണ്ട'; മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

അമ്മാതിരി കമന്റ്‌ വേണ്ട, നിങ്ങൾ അടുത്തയാളെ വിളിക്കാനുണ്ടെങ്കിൽ വിളിച്ചോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

author-image
Greeshma Rakesh
New Update
'അമ്മാതിരി കമന്റ്‌ വേണ്ട'; മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.വളരെ നല്ല പ്രസംഗം കാഴ്ചവച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്. ”അമ്മാതിരി കമന്റ്‌ വേണ്ട, നിങ്ങൾ അടുത്തയാളെ വിളിക്കാനുണ്ടെങ്കിൽ വിളിച്ചോ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.തുടർന്ന് അവതാരക മുഖ്യാതിഥിയായി എത്തിയ റവന്യൂ വകുപ്പ് മന്ത്രിയെ സ്വാഗതം ചെയ്യുകയായിരുന്നു.

നവകേരള സദസിൻറെ തുടർച്ചയായി മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്നതിനിടെയാണ് സംഭവം ‘ഇൻസാഫി’ന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിക്ക് അവതാരക നന്ദിയറിയിച്ചത്. പ്രസംഗത്തിനു ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി, അവതാരകയുടെ വാക്കുകൾ കേട്ട് ക്ഷുഭിതനാകുകയായിരുന്നു.

“നന്ദി സർ, വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവച്ചതിന്” എന്നാണ് അവതാരക പറഞ്ഞത്. “അല്ല, അമ്മാതിരി കമന്റ് വേണ്ട കേട്ടോ. നിങ്ങൾ ആളെ വിളിക്കുന്നുണ്ടെങ്കിൽ ആളെ വിളിച്ചാൽ മതി’’- അനിഷ്ടം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച് പോഡിയത്തിൽ നിന്നും മാറിയശേഷമാണ് വീണ്ടും മൈക്കിൻറെ സമീപമെത്തി മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചത്.

 

മുഖാമുഖം പരിപാടിയിൽ തുടർച്ചയായി ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്.ഇതിന് മുമ്പ് ഷിബു ചക്രവർത്തി വിമർശിച്ചതിനും മുഖാമുഖം പരിപാടിക്കിടെ മുഖ്യമന്ത്രി പ്രകോപിതനായിരുന്നു.

 

cm pinarayi vijayan nava kerala sadas cpim mukhamukham event