ആലപ്പുഴ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി, നിരവധിപേർക്ക് പരിക്ക്

പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.നിരവധി പേർക്ക് പരിക്കേറ്റു.ടൗൺ ഹാളിന്റെ ഭാഗത്തുനിന്ന് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം

author-image
Greeshma Rakesh
New Update
ആലപ്പുഴ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി, നിരവധിപേർക്ക് പരിക്ക്

ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആലപ്പുഴ കലക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.നിരവധി പേർക്ക് പരിക്കേറ്റു.ടൗൺ ഹാളിന്റെ ഭാഗത്തുനിന്ന് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം

കലക്ട്രേറ്റിന് സമീപത്തുവെച്ച് പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു.പ്രവർത്തകർ പിരിഞ്ഞുപോകാതെ വന്നതോടെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകർ ബാരിക്കേട് മറിച്ചിട്ട് അകത്തുകയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ പൊലീസ് വളഞ്ഞിട്ട് തല്ലി.ഇയ്യാൾക്ക് പരിക്ക് ഗുരുതരമാണെന്നാണ് വിവരം.വനിത പ്രവർത്തകർക്കടക്കം പരിക്കേറ്റു. അതെസമയം വനിത പ്രവർക്കർക്ക് നേരെ ലാത്തി ലാർജ്ജ് നടത്തിയത് വനിത പൊലീസല്ല മറിച്ച് പുരുഷ പൊലീസാണെന്ന് ആരോപണമുണ്ട്.

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ റിമാൻഡിലാണ്. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അക്രമ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.

police collectorate march youth congress rahul mamkootathil arrest alappuzha