കാസര്‍കോട് പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പൊലീസ് ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷ് (40) ആണ് മരിച്ചത്.

author-image
Web Desk
New Update
കാസര്‍കോട് പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 

കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷ് (40) ആണ് മരിച്ചത്.

കറന്താടിന് സമീപം അടഞ്ഞുകിടക്കുന്ന ആശുപത്രി കെട്ടിട വളപ്പിലാണ് മൃതദേഹം കിടന്നത്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്ന് വീണ് മരിച്ചതാകാം എന്നാണ് നിഗമനം.

സുധീഷ് നേരത്തെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാള്‍ക്കെതിരെ ചില പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

kerala police kasaragod