കടലിലെ കാലാവസ്ഥ അനുകൂലം; വിഴിഞ്ഞത്ത് ഷെന്‍ ഹുവായില്‍ നിന്ന് ക്രെയിനുകള്‍ ഇറക്കിത്തുടങ്ങും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ഷെന്‍ ഹുവാ എന്ന ചൈനീസ് കപ്പലില്‍ നിന്ന് ഇന്ന് ക്രെയിനുകള്‍ ഇറക്കിത്തുടങ്ങും. നിലവില്‍ കടലിലെ കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് കപ്പലില്‍ നിന്ന് ക്രെയിനുകള്‍ ഇറക്കാനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

author-image
Priya
New Update
കടലിലെ കാലാവസ്ഥ അനുകൂലം; വിഴിഞ്ഞത്ത് ഷെന്‍ ഹുവായില്‍ നിന്ന് ക്രെയിനുകള്‍ ഇറക്കിത്തുടങ്ങും

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ഷെന്‍ ഹുവാ എന്ന ചൈനീസ് കപ്പലില്‍ നിന്ന് ഇന്ന് ക്രെയിനുകള്‍ ഇറക്കിത്തുടങ്ങും. നിലവില്‍ കടലിലെ കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് കപ്പലില്‍ നിന്ന് ക്രെയിനുകള്‍ ഇറക്കാനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ക്രെയിനുകളില്‍ ഒന്ന് രാവിലെ 10 മണി മുതല്‍ ബെര്‍ത്തിലേക്ക് ഇറക്കും. ഇസ്ഡ്.പി.എം.സി എന്ന കമ്പനിയുടെ സാങ്കേതിക വിഭാഗമാണ് ക്രെയിനുകള്‍ കപ്പലില്‍ നിന്ന് ഇറക്കുന്നത്.

കപ്പലിലുള്ള മൂന്ന് ക്രെയിനുകളില്‍ ഒരെണ്ണം ഇന്നും മറ്റ് രണ്ടെണ്ണം തുടര്‍ ദിവസങ്ങളിലും ഇറക്കാനാണ് സാങ്കേതിക സംഘം തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 20 ന് വിഴിഞ്ഞം തുറമുഖത്ത് നിന്ന് കപ്പല്‍ ചൈനയിലേക്ക് പുറപ്പെടുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

kerala Adani Group vizhinjam international sea port