കേരളീയത്തിലൂടെ കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍; നവകേരള കാഴ്ചപ്പാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കേരളീയം പരിപാടിയിലൂടെ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും നവകേരള കാഴ്ചപ്പാടിന്റെ പ്രഖ്യാപനവും നിര്‍വഹിച്ചു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

author-image
Web Desk
New Update
കേരളീയത്തിലൂടെ കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍; നവകേരള കാഴ്ചപ്പാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കേരളീയം പരിപാടിയിലൂടെ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും നവകേരള കാഴ്ചപ്പാടിന്റെ പ്രഖ്യാപനവും നിര്‍വഹിച്ചു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളീയം നാട് പൂര്‍ണമായി നെഞ്ചേറ്റി. നമ്മുടെ നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. ഈ ഒരുമയും ഐക്യവും തുടര്‍ന്നും ഉണ്ടാകണം. കേരളത്തിന്റെ പലഭാഗത്തുമുള്ളവര്‍ കേരളീയത്തില്‍ പങ്കെടുക്കാനെത്തി.

ദേശീയ, അന്താരാഷ്ട്രതലത്തില്‍ എണ്ണപ്പെടുന്ന മഹോത്സവമായി കേരളീയം മാറാന്‍ പോവുകയാണ്.
കേരളീയത്തിന്റെ എല്ലാ വേദികളിലും പുതുതലമുറയുടെ പങ്കാളിത്തം ദൃശ്യമായി. അവരുടെ കണ്ണുകളില്‍ കാണാന്‍ കഴിയുന്ന പുതിയ പ്രതീക്ഷയാണ് കേരളീയം വരും വര്‍ഷങ്ങളിലും ആവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കരുത്ത് പകരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളീയത്തിന്റെ ഭാഗമായി നടത്തിയ 25 സെമിനാറുകളില്‍ നിന്ന് ഉയര്‍ന്ന അഭിപ്രായങ്ങള്‍ ഓരോ വിഷയത്തിലും ഭാവിയില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ക്കുള്ള നിര്‍ദ്ദേശം ആണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവയില്‍ ഗൗരവ സ്വഭാവമുള്ളതും ഭാവിയ്ക്ക് ഉതകുന്നതുമായ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കും.

2024ലെ കേരളീയത്തിനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷം സമയം ഇതിനായി ലഭിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

kerala chief minister keraleeyam pinarayi viyajan