തണ്ണീര്‍മുക്കത്ത് മാതൃക കൃഷിത്തോട്ടം; കൃഷി നാലേക്കര്‍ ഭൂമിയില്‍

തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മാതൃക കൃഷിത്തോട്ടം ആരംഭിച്ചു . പച്ചക്കറി തൈകളുടെ നടീല്‍ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍ നിര്‍വഹിച്ചു.

author-image
Web Desk
New Update
തണ്ണീര്‍മുക്കത്ത് മാതൃക കൃഷിത്തോട്ടം; കൃഷി നാലേക്കര്‍ ഭൂമിയില്‍

തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മാതൃക കൃഷിത്തോട്ടം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മാതൃക കൃഷിത്തോട്ടം ആരംഭിച്ചു .

പച്ചക്കറി തൈകളുടെ നടീല്‍ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍ നിര്‍വഹിച്ചു.

വാത്യാട്ട് കളരി പ്രദേശത്ത് നാല് ഏക്കറോളം വരുന്ന ഭൂമിയാണ് പച്ചക്കറി കൃഷിക്ക് വേണ്ടി തയ്യാറാക്കിയത്.

വാര്‍ഡിലെ മുപ്പതോളം വരുന്ന വനിതകളുടെ നേതൃത്വത്തില്‍ നിലം ഒരുക്കി പ്രിസിഷന്‍ ഫാമിംഗ് സമ്പ്രദായത്തിലാണ് പച്ചക്കറി കൃഷി ആരംഭിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നിലം ഒരുക്കിയതിനു ശേഷം സ്വന്തമായി ഒരു ലക്ഷത്തിലധികം രൂപ ചിലവഴിച്ചു കൊണ്ടാണ് കൃഷി ആരംഭിക്കുന്നത്.

പാവല്‍, പയര്‍, വെണ്ട, തക്കാളി, പച്ചമുളക്, വഴുതന, വെള്ളരി, ചീര തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. 1500 ഓളം വിവിധ ഇനം വാഴകളും മരച്ചീനിയും ഇതിനോടൊപ്പം കൃഷി ചെയ്യുന്നുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല ജില്ലാ പഞ്ചായത്തംഗം പിഎസ് ഷാജി, വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി പണിക്കര്‍, കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി, പഞ്ചായത്ത് സെക്രട്ടറി പി പി ഉദയ സിംഹന്‍, ശ്രീകുമാര്‍ വ്യത്യാട്ട്, എന്‍ സദാനന്ദന്‍, ഡോ. സൂര്യന്‍, ഓ ബി അനില്‍കുമാര്‍, ജഗദംബിക, ബിന്ദു രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

cherthala kerala alappuzha model farmimg