സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക്; ഉത്തരവിറക്കി സർക്കാർ, നടപടി കുടുംബത്തിന്റെ ആവശ്യപ്രകാരം

സിദ്ധാർത്ഥൻറെ മരണത്തിൽ അന്വേഷണം ഇനി സിബിഐക്ക്.അന്വേഷണം സിബിഐക്ക് കൈമാറിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി

author-image
Greeshma Rakesh
New Update
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക്; ഉത്തരവിറക്കി സർക്കാർ, നടപടി കുടുംബത്തിന്റെ ആവശ്യപ്രകാരം

 

 

 

തിരുവനന്തപുരം: സിദ്ധാർത്ഥൻറെ മരണത്തിൽ അന്വേഷണം ഇനി സിബിഐക്ക്.അന്വേഷണം സിബിഐക്ക് കൈമാറിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാരിന്റെ നടപടി. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർത്ഥൻറെ അച്ഛൻ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടിരുന്നു.മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

 

 

മരണം സംബന്ധിച്ച ചില സംശയങ്ങളും കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം നടത്താം എന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം കാണിച്ച് മുഖ്യമന്ത്രിയോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചുവെന്നും ജയപ്രകാശ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയുള്ള ഉത്തരവ് സർക്കാർ പുറത്തുവിട്ടത്.

 

സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് ബഹു മുഖ്യ മന്ത്രിക്ക് നൽകിയിട്ടുണ്ട്. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

 

kerala government cbi siddharth death case