തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ പരാതിയില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് വീണയുടെ പരാതിയില്‍ പറയുന്നത്.
കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് വീണ വിജയന്‍ പരാതി നല്‍കിയത്. ആരോപണം ഉന്നയിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.