വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു; കൊടി സുനി അടക്കം 10 പേര്‍ക്കെതിരെ കേസ്

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ ബ്ലോക്കില്‍ തടവുകാര്‍ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കൊടി സുനി അടക്കം 10 പേര്‍ക്കെതിരെ കേസ്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

author-image
Priya
New Update
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു; കൊടി സുനി അടക്കം 10 പേര്‍ക്കെതിരെ കേസ്

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ ബ്ലോക്കില്‍ തടവുകാര്‍ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കൊടി സുനി അടക്കം 10 പേര്‍ക്കെതിരെ കേസ്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ് എന്നിവരടക്കമുള്ള തടവുകാരാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ നാല് ജയില്‍ ജീവനക്കാര്‍ക്കും ഒരു തടവുകാരനും പരിക്കേറ്റു.

അസി. പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമന്‍, പ്രിസണ്‍ ഓഫീസര്‍ വിജയകുമാര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ജയിലിലെ സംഘര്‍ഷത്തെക്കുറിച്ച് ജയില്‍ സൂപ്രണ്ട് വിയ്യൂര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് തടവുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം ഉണ്ടായത്.

Viyur Central Jail