സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക പൊലീസ് സുരക്ഷ

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 24 പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും അഞ്ച് ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

author-image
Priya
New Update
സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക പൊലീസ് സുരക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 24 പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും അഞ്ച് ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. പ്രശ്നബാധിത ബൂത്തുകളില്‍ വിഡിയോഗ്രഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 13നാണ് വോട്ടെണ്ണല്‍.

ward by election