ആദായ നികുതി പരിധിയിൽ മാറ്റമില്ല, മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റ് അവതരണം

മോദി സർക്കാരിന്‍റെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം

author-image
Greeshma Rakesh
New Update
ആദായ നികുതി പരിധിയിൽ മാറ്റമില്ല, മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റ് അവതരണം

 

ന്യൂഡൽഹി: ആദായ നികുതി പരിധിയിൽ മാറ്റങ്ങൾ വരുത്താതെ രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ്. നിലവിലുള്ള നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.ഇറക്കുമതി തീരുവകളിലും മാറ്റമില്ല. അതെസമയം കേർപ്പറേറ്റ് നികുതി 22 ശതമാനമാക്കിയിട്ടുണ്ട്.

“നികുതിയിൽ ഒരു മാറ്റവും വരുത്താൻ ഞാൻ നിർദ്ദേശിക്കുന്നില്ല, ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകൾക്കായി ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ഞാൻ നിർദ്ദേശിക്കുന്നു,” നിർമല സീതാരാമൻ പറഞ്ഞു.

എന്നാൽ, FY09/10 വരെ 25,000 രൂപ വരെയും FY10/11 മുതൽ 14/15 വരെ 10,000 രൂപ വരെയും നേരിട്ടുള്ള നികുതി ആവശ്യങ്ങൾ പിൻവലിക്കുമെന്നും, ഇത് ഒരു കോടിയോളം നികുതിദായകർക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അതെസമയം നികുതി സ്ലാബുകൾ അതേപടി നിലനിൽക്കുമെന്നത് ശമ്പളക്കാരായ നികുതിദായകരെ നിരാശരാക്കു.പ്രത്യേകിച്ച് ഇടത്തരം വിഭാഗത്തിൽപ്പെട്ടവരെ. 2047 ഓടെ ഇന്ത്യയെ 'വികസിത ഭാരതം' ആക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ പ്രവർത്തിക്കുന്നതെന്നും ഈ വികസനംഎല്ലായിടത്തും, എല്ലാവരെയും ഉൾപ്പെടുത്തിയുള്ളതായിരിക്കുമെന്നും തൻ്റെ തുടർച്ചയായ ആറാമത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരാമൻ പറഞ്ഞു.

സോവറിൻ വെൽത്ത് ഫണ്ടുകളുടെയും പെൻഷൻ ഫണ്ടുകളുടെയും നിക്ഷേപങ്ങൾ ഒരു അധിക വർഷത്തേക്ക് നികുതി രഹിതമായിരിക്കും.ഒപ്പം പ്രത്യക്ഷ നികുതിയിൽ നിലനിൽക്കുന്ന ചില ആവശ്യങ്ങൾ സർക്കാർ പിൻവലിക്കുമെന്നും നിർമല കൂട്ടിച്ചേർത്തു.

മോദി സർക്കാരിന്‍റെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും രാജ്യത്തിന്നേട്ടമായതായി ധനമന്ത്രി പറഞ്ഞു.അതെസമയം സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ആനുകൂല്യങ്ങൾ 2025 മാർച്ച് 31 വരെ നീട്ടുമെന്ന് മന്ത്രി അറിയിച്ചു.

ഉയർന്ന പണപ്പെരുപ്പം, പലിശനിരക്ക്, കുറഞ്ഞ വളർച്ച, പൊതുകടം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങളെ ഇന്ത്യ വിജയകരമായി കൈകാര്യം ചെയ്‌തു. കോവിഡ് -19 പാൻഡെമിക്കിൻ്റെ വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ ജി20 പ്രസിഡൻസി എടുത്തുകാണിച്ചുകൊണ്ട് സീതാരാമൻ പറഞ്ഞു.

അതെസമയം ബജറ്റ് അവതരണത്തിൽ പ്രതീക്ഷിച്ച് പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ വികസനങ്ങളും നേട്ടങ്ങളുമാണ് ബജറ്റിൽ അധികവും.ഒരു മണിക്കൂറിൽ തന്നെ ബജറ്റ് അവതരണം ധനമന്ത്രി പൂർത്തിയാക്കി.

 

tax narendra modi bjp government nirmala sitharaman budget 2024