''എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് മോദി സർക്കാരിൻ്റെ വിജയമന്ത്രം'': നിര്‍മല സീതാരാമൻ

രാജ്യത്തിന് നിരവധി വെല്ലുവിളികളെ അതിജീവിക്കാനായി. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു.

author-image
Greeshma Rakesh
New Update
''എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് മോദി സർക്കാരിൻ്റെ വിജയമന്ത്രം'': നിര്‍മല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ.രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന് നിരവധി വെല്ലുവിളികളെ അതിജീവിക്കാനായി. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളും പ്രവർത്തനങ്ങളും തുടർച്ചയായി മൂന്നാം തവണയും ബിജെപിയെ അധികാരത്തിലെത്തിക്കാൻ സഹായിക്കുമെന്നും ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്നും നിര്‍മല സീതാരാമൻ പറഞ്ഞു.

80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കി. തൊഴിൽ സാധ്യതകൾ വർധിച്ചു. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

narendra modi nirmala sitharaman budget 2024 bjp governmnet