ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ, മത്സ്യസമ്പദ് പദ്ധതി വിപുലീകരിക്കും; നിര്‍മല സീതാരാമൻ

അതെസമയം അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്‍റെതെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.സാന്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിച്ചത് ചരിത്രപരമാണെന്നും അവർ കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
New Update
ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ, മത്സ്യസമ്പദ് പദ്ധതി വിപുലീകരിക്കും; നിര്‍മല സീതാരാമൻ

ന്യൂഡൽഹി: ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ സർക്കാർ യാഥാർത്ഥ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ.2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടുമെന്ന് പറഞ്ഞ മന്ത്രി മത്സ്യസമ്പദ് പദ്ധതി വിപുലമാക്കുമെന്നും കൂട്ടിച്ചേർത്തു.അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കുമെന്നും ബജറ്റ് അവതരണ വേളയിൽ നിർമല പറഞ്ഞു.

അതെസമയം മികച്ച ജനപിന്തുണയോടെ ബിജെപി സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതെന്നും അവർ പറഞ്ഞു.കേന്ദ്രസർക്കാർ അഴിമതി ഇല്ലാതാക്കിയെന്നും കൂട്ടിച്ചേർത്തു.

80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കി. തൊഴിൽ സാധ്യതകൾ വർധിച്ചു.എല്ലാ വിഭാഗങ്ങളിലും വികസനം എത്തി. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിച്ചു.

ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചുവെന്നും എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടുവെന്നും മന്ത്രി പറഞ്ഞു. വിശ്വകർമ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം എത്തിച്ചു. 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി. 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചതായും ധനമന്ത്രി അറിയിച്ചു.

അതെസമയം അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്‍റെതെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. ജി 20 ഉച്ചകോടി ഇന്ത്യയുടെ ഗരിമ ഉയർത്തി. ഒരു പുതിയ ലോകക്രമത്തിന് തുടക്കമായി. സാന്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിച്ചത് ചരിത്രപരമാണെന്നും അവർ കൂട്ടിച്ചേർത്തു.

narendra modi bjp government nirmala sitharaman budget 2024 dairy farmers fisheries