ന്യൂഡൽഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും തന്റെ പാർട്ടി ആരുമായും ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി.അതെസമയം തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യത തേടുമെന്നും മായാവതി വ്യക്തമാക്കി. ഉത്തർപ്രദേശിൽ ബിഎസ്‌പി മറ്റൊരു പാർട്ടിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴെല്ലാം, വോട്ടുകൾ സഖ്യത്തിലേക്ക് മറിയുകയും ബിഎസ്പി കൂടുതൽ നഷ്‌ടമാണ് ഉണ്ടാകുന്നതെന്നും അവർ അവകാശപ്പെട്ടു.
അതെസമയം തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി ഏത് പാർട്ടിയുമായും സഖ്യമുണ്ടാക്കുന്ന കാര്യം പാർട്ടി പരിഗണിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു.അതെസമയം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മായവതി അറിയിച്ചു.
"എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സ്ഥിതി ദയനീയമാണ്, സർക്കാർ ജോലികൾക്കും മറ്റ് മേഖലകൾക്കും വ്യവസ്ഥകളില്ലാത്തതിനാൽ ... എന്റെ ജീവിതം മുഴുവൻ അവരുടെ ക്ഷേമത്തിനായി ഞാൻ സമർപ്പിച്ചു. അവസാന ശ്വാസം വരെ ഞാൻ രാഷ്ട്രീയത്തിൽ തുടരും. പിന്നാക്കക്കാർക്കായി പ്രവർത്തിക്കും, ”അവർ പറഞ്ഞു.
ജാതിത്വത്തിന്റെയും വർഗീയതയുടെയും രാഷ്ട്രീയമുള്ള ബിജെപിയെ അധികാരത്തിൽ കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്വേഷം എന്നിങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വലിയ അവകാശവാദങ്ങളാണ് ബിജെപി ഉന്നയിക്കുന്നതെന്നും മായാവതി ആരോപിച്ചു.