തിരുവനന്തപുരത്ത് വീടുകള്‍ക്ക് നേരെ ബോംബേറ് ; രണ്ട് പേര്‍ക്ക് പരിക്ക്

പെരുമാതുറ മാടന്‍വിളയില്‍ വീടുകള്‍ക്ക് നേരെ ബോംബാക്രമണം. ആക്രമത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു.

author-image
Web Desk
New Update
തിരുവനന്തപുരത്ത് വീടുകള്‍ക്ക് നേരെ ബോംബേറ് ; രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പെരുമാതുറ മാടന്‍വിളയില്‍ വീടുകള്‍ക്ക് നേരെ ബോംബാക്രമണം. ആക്രമത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. മാടന്‍വിള സ്വദേശികളായ അര്‍ഷിത്, ഹുസൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിലെത്തിയ നാലംഗ സംഘം വീടുകള്‍ക്ക് നേരെ നാടന്‍ ബോംബ് എറിയുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആക്രമത്തില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ ജനലുകളും തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങളാണെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

bomb Thiruvananthapuram kerala news Latest News