പാരിസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ബോംബ് ഭീഷണി. എഴുതിത്തയാറാക്കിയ ഒരു ഭീഷണി സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് വഴ്‌സായ് കൊട്ടാരം, ലൂവ്ര് മ്യൂസിയം തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നടക്കം ആളുകളെ ഒഴിപ്പിച്ചു.
മ്യൂസിയത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. മ്യൂസിയത്തിനും സന്ദര്‍ശകര്‍ക്കും ഭീഷണി മുഴക്കിക്കൊണ്ടായിരുന്നു സന്ദേശം. ഒരു ദിവസത്തേക്ക് അടച്ചിട്ടു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു പണം തിരിച്ചു നല്‍കും.
ഭീഷണിയെ തുടര്‍ന്ന് 7,000 സൈനികരെ വിന്യസിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ഉത്തരവിട്ടു. രാജ്യത്തെ പ്രധാന നഗരങ്ങളിലും കേന്ദ്രങ്ങളിലും സുരക്ഷാസേന പ്രത്യേക പട്രോളിങ് നടത്തും.