കൊച്ചി: കളമശ്ശേരിയിലെ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ മൂന്നു പേര്‍ ഇപ്പോഴും അതീവഗുരുതരാവസ്ഥയില്‍ തന്നെയാണ്. ഇവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ട്.
കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതേസമയം, സ്ഫോടനം നടന്നെങ്കിലും കൊച്ചിയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പൊലീസിന് നേരെ
ആക്ഷേപം ഉയരുന്നുണ്ട്.
യുഎപിഎ ചുമത്തിയിട്ടും കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.യഹോവയുടെ സാക്ഷികളോടുള്ള വിയോജിപ്പാണ് ബോംബിടാന്‍ കാരണമെന്ന് ഡൊമനിക് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു. ഫോണില്‍ ചിത്രീകരിച്ച തെളിവുകളെല്ലാം പൊലീസിന് കൈമാറി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.