ബെംഗളൂരു: കര്‍ണാടകയിലെ പൊലീസുകാര്‍ക്ക് ബോഡി ക്യാമറ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. യൂണിഫോമില്‍ ഇടത്തേ തോള്‍ ഭാഗത്താണ് ക്യാമറ സ്ഥാപിക്കേണ്ടത്. പ്രവര്‍ത്തന സുതാര്യത ഉറപ്പാക്കുന്നതിന്റെയും പരാതികള്‍ കുറയ്ക്കുന്നതിന്റെയും ഭാഗമായിട്ടാണിത്.
പ്രതികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യങ്ങളിലും മറ്റും തെളിവുകള്‍ ശക്തമാക്കാന്‍ ഇത് ഉപകരിക്കുമെന്ന് ഡിജിപി അലോക് മോഹന്‍ പറഞ്ഞു. ഈ ക്യാമറകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ക്ലിപ്പുകള്‍ കുറഞ്ഞത് 30 ദിവസം സൂക്ഷിച്ചു വയ്‌ക്കേണ്ടതുണ്ട്.
നേരത്തേ ബെംഗളൂരു ട്രാഫിക് പൊലീസിന്റെ യൂണിഫോമില്‍ ബോഡി ക്യാമറകള്‍ പരീക്ഷണാര്‍ഥം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് രാത്രി പട്രോളിങ് നടത്തുന്ന ബീറ്റ് പൊലീസിലും പരീക്ഷിച്ച ശേഷമാണ് മുഴുവന്‍ സേനയ്ക്കും ഇവ ബാധകമാക്കിയത്.