തിരുവനന്തപുരം: വള്ളംകളി കേരളത്തിന്റെ എല്ലാം വിഭാഗം ജനങ്ങളുടെയും ഒത്തൊരുമയുടെയും ആഘോഷമാണെന്നും മതസൗഹാര്‍ദം വളര്‍ത്തുവാന്‍ വള്ളംകളി മുഖ്യപങ്ക് വഹിക്കുന്നുവെന്നും വിദേശ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളിധരന്‍. 65-മത് കെസി മാമ്മന്‍മാപ്പിള്ള ട്രേഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പാ ജലമേളയുടെ ഭാഗമായി തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ വച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ടൂറിസം മാപ്പിലേക്ക് ഇന്ത്യയെ കൊണ്ടുവരുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാം ശ്രമങ്ങളും നടത്തുകയാണ്. അതിന് സംസ്ഥാനവും മുന്‍കൈ എടുക്കണം. കേന്ദ്ര മന്ത്രി എന്ന നിലയില്‍ എല്ലാം
ശ്രമവും അതിനായി നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പമ്പാ ബോട്ട് റേയിസ് വര്‍ക്കിംഗ് പ്രസിഡന്റെ വിക്ടര്‍ ടി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി മുഖ്യപ്രഭാക്ഷണം നടത്തി. അനുഗ്രഹപ്രഭാഷണം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുര്തനം ജ്ഞാനതപസ്വി നിര്‍വഹിച്ചു.
യോഗത്തില്‍ മുന്‍ ഡിജിപി പി ജെ അലക്‌സാണ്ടര്‍ ഐപിഎസ്, മുസ്ലിയാര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ ഷെരീഫ് മുഹമ്മദ്, പുന്നൂസ് ജോസഫ്, കരമന ജയന്‍, വി എന്‍ ഉണ്ണി, റെജി വേങ്ങല്‍, അനില്‍ സി ഉഷസ്, ഷിബു വി വര്‍ക്കി, റെജി ജോണ്‍, സജി കൂടാരത്തില്‍, മനോജ് മണക്കളത്തില്‍, സത്യനാഗരാജന്‍, വി ആര്‍. രാജേഷ്, അനീഷ് തോമസ്, ബിനു കുരുവിള, അശോക് കുമാര്‍, ജോണ്‍ ഏബ്രഹാം, എന്‍ പ്രസന്നകുമാര്‍,
വിശ്വരാജ് കെ പി എന്നിവര്‍ പങ്കെടുത്തു.