''കേരളത്തിനെ അവ​ഗണിച്ചിട്ടില്ല, അർഹമായതെല്ലാം നൽകിയിട്ടുണ്ട്, ഇത്തവണ ബിജെപി രണ്ടക്കം കടക്കും''

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

author-image
Greeshma Rakesh
New Update
''കേരളത്തിനെ അവ​ഗണിച്ചിട്ടില്ല, അർഹമായതെല്ലാം നൽകിയിട്ടുണ്ട്, ഇത്തവണ ബിജെപി രണ്ടക്കം കടക്കും''

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി രണ്ട് സീറ്റുകളിൽ കൂടുതൽ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019നേക്കാൾ 2024ൽ കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ ആവേശമുണ്ടെന്നും എൻഡിഎക്ക് രണ്ടു സീറ്റിലധികം നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

അനന്തപത്മനാഭ സ്വാമിയെ നമസ്കരിക്കുകയാണെന്നും രാജ്യത്തിൻറെ പുരോഗതിയ്ക്കുവേണ്ടി അനന്തപത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടുകയാണെന്നും മോദി പറഞ്ഞു. തിരുവനന്തപുരത്ത് വരുന്നത് സന്തോഷമുള്ള കാര്യമാണ്. ഏറ്റവും സ്നേഹമുള്ള ആളുകളുള്ള നഗരമാണിത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വന്നപ്പോൾ നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങൾ എക്കാലത്തും എന്ന സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനൽകാൻ കൂടുതൽ പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.അതെസമയം കേരളത്തോട് കേന്ദ്ര സർക്കാർ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ലെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള പരിഗണനയും അർഹതപ്പെട്ടവയും കേരളത്തിനും നൽകിയെന്നും മോദി കൂട്ടിച്ചേർത്തു.

 

 

കേരളത്തിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ട്. കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സംസ്ഥാന സർക്കാർ നിസഹകരിച്ചിട്ടും വികസനത്തിന് മുൻഗണന നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്സഭയിൽ നാന്നൂറിലധികം സീറ്റുകളാണ് ഇത്തവണ എൻഡിഎ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

kerala BJP PM Narendra Modi lok-sabha election2024