ഡല്‍ഹി: ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ബിജെപി താക്കീത് നല്‍കി.
ഗുസ്തി ഫെഡറേഷനില്‍ ഇനി ഇടപെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് ബിജെപി മുന്നറിയിപ്പ് നല്‍കിയത്. നരേന്ദ്രമോദിയുടെ നിര്‍ദ്ദേശമനുസരിച്ച് നേരത്തെ തന്നെ ബ്രിജ്ഭൂഷണെ വിളിച്ചു വരുത്തിയിരുന്നു.
പുരസ്‌കാരങ്ങളടക്കം തിരിച്ച് നല്‍കി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടന്നേക്കും. ഗുസ്തി ഫെഡറേഷന്‍ പിരിച്ച് വിട്ടിരുന്നെങ്കിലും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണ നിര്‍വഹണത്തിനായി താല്‍കാലിക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഭൂപീന്ദര്‍ സിംങ് ബജ്വയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിക്കാണ് ചുമതല. വിലക്ക് നേരിട്ട ഭരണസമിതിക്ക് പകരം അഡ്‌ഹോക് കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും വനിത അധ്യക്ഷ വേണമെന്ന താരങ്ങളുടെ നിര്‍ദേശം പരിഗണിച്ചിട്ടില്ല. ഭൂപീന്ദര്‍ സിംങ് ബജ്വയാണ് അഡ്‌ഹോക് കമ്മിറ്റി തലവന്‍.