തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി; സ്ഥാനാർഥിയുടെ പേരില്ലാതെ ചുവരെഴുത്ത്,സമയമായിട്ടില്ലെന്ന് സുരേഷ് ​ഗോപി

മതിലിൽ താമര വരച്ച് സുരേഷ് ഗോപിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.അതെസമയം സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

author-image
Greeshma Rakesh
New Update
തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി; സ്ഥാനാർഥിയുടെ പേരില്ലാതെ ചുവരെഴുത്ത്,സമയമായിട്ടില്ലെന്ന് സുരേഷ് ​ഗോപി

 

തൃശൂർ: തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. സ്ഥാനാർത്ഥിയുടെ പേര് വെളിപ്പെടുത്താതെയാണ്
ബിജെപിയുടെ പ്രചാരണം. മതിലിൽ താമര വരച്ച് സുരേഷ് ഗോപിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.അതെസമയം സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി.

തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ച് തുടങ്ങി.ഇവിടെയെല്ലാം സുരേഷ് ഗോപിയെത്തി.
നിലവിൽ സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കുമെന്നാണ് വിവരം.രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.താമരയുടെ ചെറിയൊരു ഭാഗം മതിലിൽ വരച്ചു. താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങുകയായിരുന്നു.

kerala BJP thrissur Suresh Gopi lok-sabha election 2024 election campaign