തിരുവനന്തപുരം: പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന കേരള പദയാത്ര ജനുവരി 27 ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. ഫെബ്രുവരി 27 ന് പാലക്കാടാണ് സമാപനം. ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് പദയാത്രയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും.
പദയാത്രക്കിടെ പ്രഭാതയോഗങ്ങള്‍ ഉണ്ടായിരിക്കും. യോഗത്തില്‍ മത സാമുദായിക നേതാക്കള്‍ പങ്കെടുക്കും. യാത്രയോട് അനുബന്ധിച്ച് ഓരോ മണ്ഡലത്തിലും പുതുതായി 1000 പേര്‍ പാര്‍ട്ടി അംഗത്വം എടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര. ഓരോ ദിവസവും കാല്‍ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും.