മാനന്തവാടി: വയനാട്ടിലെ പ്രധാന കാര്‍ഷിക വിളകളിലൊന്നായ നേന്ത്രവാഴയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് മക്കിയാട് ആസ്ഥാനമായി ആരംഭിച്ച ബയോ വയനാട് ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സ്വിച്ച് ഓണ്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സൊസൈറ്റിയുടെ ലോഗോ പ്രകാശനം തൊണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ശങ്കരന്‍ മാസ്റ്ററും ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്പന ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയനും നിര്‍വഹിച്ചു.
തൊണ്ടനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ജെ കുസുമം,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി എ ബാബു, പി.പി മൊയ്തീന്‍,വിടി അരവിന്ദാക്ഷന്‍,
ഗണേഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലതാ ബിജു, തൊണ്ടര്‍ നാട് പഞ്ചായത്ത് കൃഷി ഓഫീസര്‍ ഷമീര്‍, താലൂക്ക് വ്യവസായ ഓഫീസര്‍ പ്രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ബയോ വയനാട് സൊസൈറ്റി വാഴക്കുലയുടെ വ്യത്യസ്തമായ ചിപ്‌സ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പോഷകസമൃദ്ധമായ ബനാന പൗഡര്‍, ബനാനസ്വീറ്റ്‌സ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയാണ് ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നത്.
ചടങ്ങില്‍ വയനാട് ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ആല്‍ബിന്‍ ബെന്നി സ്വാഗതവും സെക്രട്ടറി ലിസ്‌ന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ പി ബിജു നന്ദി പറഞ്ഞു.