വിവാധ പരാമര്‍ശം; ക്ഷമ പറഞ്ഞ് നിതീഷ് കുമാര്‍

സ്ത്രീകളെ അധിക്ഷേപിക്കും തരത്തിലുള്ള പരാമര്‍ശം വിവാധമായതോടെ ക്ഷമ പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യാനിരക്ക് കുറയുന്നുവെന്ന പരാമര്‍ശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

author-image
Web Desk
New Update
വിവാധ പരാമര്‍ശം; ക്ഷമ പറഞ്ഞ് നിതീഷ് കുമാര്‍

പട്ന: സ്ത്രീകളെ അധിക്ഷേപിക്കും തരത്തിലുള്ള പരാമര്‍ശം വിവാധമായതോടെ ക്ഷമ പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യാനിരക്ക് കുറയുന്നുവെന്ന പരാമര്‍ശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. താന്‍ സ്ത്രീകളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും വാക്കുകള്‍ അപകീര്‍ത്തികരമായിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബിഹാര്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിടെയായിരുന്നു നിതീഷിന്റെ വിവാദപരാമര്‍ശം. ജനസംഖ്യ നിയന്ത്രിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകേണ്ടതിന്റെ പ്രാധ്യാന്യത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഭര്‍ത്താക്കന്മാരാണ് ജനസംഖ്യ കൂടാനുള്ള കാരണമെന്നും ഇത് എങ്ങനെ നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസത്തിലൂടെ സ്ത്രീകള്‍ക്ക് മനസ്സിലാകുമെന്നുമാണ് നിതീഷ് പറഞ്ഞത്. സംസ്ഥാനത്തെ പ്രത്യുല്‍പാദനനിരക്കിലുണ്ടായ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.

പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ രേഖ ശര്‍മയടക്കം നിരവധിപേര്‍ രംഗത്തെത്തി. സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ നിതീഷ് കുമാര്‍ മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡല്‍ഹി വനിതാകമീഷന്‍ മേധാവി അധ്യക്ഷ സ്വാതി മലിവാളും ബിഹാറിലെ ബി.ജെ.പി. വനിത എം.എല്‍.എ.മാരും സമാന ആവശ്യം ഉന്നയിച്ചു. സമൂഹമാധ്യമങ്ങളിലടക്കം വിഷയം വന്‍ചര്‍ച്ചയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്ക് പിന്തുണയുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്തുവന്നിരുന്നു. ലൈഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ് നിതീഷ് സംസാരിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ സ്ത്രീകളുടെ പങ്കാണ് പരാമര്‍ശിക്കപ്പെട്ടതെന്നും തേജസ്വി യാദവ് പറഞ്ഞു.

Latest News controversy newsupdate Nitishkumar