ക്രിസ്മസ് 'ഓഫര്‍' ഒരുക്കി ബെവ്‌കോ; ഇനി മദ്യക്കുപ്പി നഷ്ടപ്പെടില്ല, 10 രൂപ നല്‍കിയാല്‍ മതി!

ക്രിസ്മസ് 'ഓഫര്‍' ഒരുക്കി ബെവ്‌കോ. ഷോപ്പുകളില്‍ മദ്യം വാങ്ങുമ്പോള്‍ കൈത്തറി തുണി സഞ്ചിയും കിട്ടും. സൗജന്യമല്ല, 10 രൂപ വില ഈടാക്കും.

author-image
Web Desk
New Update
ക്രിസ്മസ് 'ഓഫര്‍' ഒരുക്കി ബെവ്‌കോ; ഇനി മദ്യക്കുപ്പി നഷ്ടപ്പെടില്ല, 10 രൂപ നല്‍കിയാല്‍ മതി!

 

തിരുവനന്തപുരം: ക്രിസ്മസ് 'ഓഫര്‍' ഒരുക്കി ബെവ്‌കോ. ഷോപ്പുകളില്‍ മദ്യം വാങ്ങുമ്പോള്‍ കൈത്തറി തുണി സഞ്ചിയും കിട്ടും. സൗജന്യമല്ല, 10 രൂപ വില ഈടാക്കും.

ഡിസംബര്‍ 20 മുതലാണ് ഈ സൗകര്യം. ഇതിനായി ബിവറേജസ് കോര്‍പ്പറേഷന്‍ ഹാന്റെക്‌സുമായി കരാറൊപ്പിട്ടു.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ബെവ്‌കോ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ആദ്യം സഞ്ചി ലഭിക്കുക. ആദ്യഘട്ടത്തില്‍ ഒന്നര ലക്ഷം സഞ്ചികള്‍ ലഭ്യമാക്കും. പിന്നീട് മറ്റു ജില്ലകളിലെ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. വെള്ള നിറത്തിലുള്ള സഞ്ചിയില്‍ ബെവ്‌കോയുടെ ലോഗോയും ഉണ്ടാവും.

കഴിഞ്ഞ വര്‍ഷം 18,000 കോടിയായിരുന്നു ബെവ്‌കോയുടെ വിറ്റുവരവ്. നടപ്പു സാമ്പത്തിക വര്‍ഷവും വിറ്റുവരവ് ഗണ്യമായി കൂടുമെന്നാണ് പ്രതീക്ഷ.

kerala kerala news bevco