അയോധ്യ രാമക്ഷേത്രം; ആരതിയുടെയും ദർശനത്തിന്റെയും സമയക്രമം പുറത്തുവിട്ടു

അയോധ്യ രാമക്ഷേത്രത്തിലെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ദർശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

author-image
Greeshma Rakesh
New Update
അയോധ്യ രാമക്ഷേത്രം; ആരതിയുടെയും ദർശനത്തിന്റെയും സമയക്രമം പുറത്തുവിട്ടു

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ദർശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്.പുതിയ സമയക്രമം പ്രകാരം ശ്രീംഗാർ ആരതി രാവിലെ 4.30നും മംഗള ആരതി 6.30നും നടക്കും.എല്ലാ ദിവസവും രാവിലെ 7 മണിമുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശിക്കാം.തുടർന്ന് ഭോഗ് ആരതി ഉച്ചയ്‌ക്കും വൈകിട്ടത്തെ ആരതി രാത്രി 7.30നുമാകും നടക്കുക.

ഭോഗ് ആരതിയുടെ രണ്ടാംഘട്ടം രാത്രി എട്ടിന് നടക്കും. രാത്രി 10ന് ശയൻ ആരതിയോടെ ഒരു ദിവസത്തെ പൂജകൾ സമാപിക്കും.22ലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം അയോധ്യയിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 23 മുതലാണ് ദർശനത്തിന് ആളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തലാണ് പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടന്നത്.

ദർശനത്തിനായി ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം...

  • ഔദ്യോഗിക ബുക്കിംഗ് വെബ്സൈറ്റിലേക്ക് പോകുക .
  • ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുക. നമ്പറിലേക്ക് ഒരു OTP അയയ്ക്കും.
  • 'My Profile' വിഭാഗത്തിലേക്ക് പോയി ആവശ്യമുള്ള സ്ലോട്ട് തിരഞ്ഞെടുക്കുക.
  • ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി പാസ് ബുക്ക് ചെയ്യുക.
  • ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ക്ഷേത്ര കൗണ്ടറിൽ നിന്ന് പാസ് എടുക്കാം.
ayodhya ram temple online booking darshan