11 ദിവസത്തിനിടെ ലഭിച്ചത് 11 കോടി രൂപ; അയോധ്യരാമക്ഷേത്രത്തിൽ പ്രതിദിനമെത്തുന്നത് രണ്ട് ലക്ഷം ഭക്തർ!

രാമക്ഷേത്ര ട്രസ്റ്റിന്റെ കണക്ക് പ്രകാരം ഇതിനകം വഴിപാടുകളിലൂടെയും സംഭാവനയായും ലഭിച്ചത് 11 കോടിയിലധികം രൂപയാണ്.ഇതിൽ 3.50 കോടി രൂപ ഓൺലൈൻ വഴിയാണ് ലഭിച്ചതെന്നും ട്രസ്റ്റ് വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
11 ദിവസത്തിനിടെ ലഭിച്ചത് 11 കോടി രൂപ; അയോധ്യരാമക്ഷേത്രത്തിൽ പ്രതിദിനമെത്തുന്നത് രണ്ട് ലക്ഷം ഭക്തർ!

ന്യൂഡൽഹി: പ്രാണപ്രതിഷ്ഠാ ചടങ്ങ് മുതൽ, 11 ദിവസത്തിനുള്ളിൽ രാമജന്മഭൂമിയിലെത്തിയത് 25 ലക്ഷത്തിലധികം ഭക്തർ.രാമക്ഷേത്ര ട്രസ്റ്റിന്റെ കണക്ക് പ്രകാരം ഇതിനകം വഴിപാടുകളിലൂടെയും സംഭാവനയായും ലഭിച്ചത് 11 കോടിയിലധികം രൂപയാണ്.ഇതിൽ 3.50 കോടി രൂപ ഓൺലൈൻ വഴിയാണ് ലഭിച്ചതെന്നും ട്രസ്റ്റ് വ്യക്തമാക്കി.

ശ്രീകോവിലിന് മുൻപിലുള്ള ദർശന പാതയിൽ നാലിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സംഭാവന പെട്ടികളിലാണ് ഭക്തർ തുക കാണിക്കയായി സമർപ്പിച്ചതെന്ന് ട്രസ്റ്റിന്റെ ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. ഇതിന് പുറമേ 10 കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലും ആളുകൾ സംഭാവന നൽകുന്നുണ്ട്.

11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും ഉൾപ്പെടുന്ന സംഘമാണ് വഴിപാട് എണ്ണുന്നത്.സംഭാവന തുക നിക്ഷേപിക്കുന്നും എണ്ണുന്നതം എല്ലാം സിസിടിവി ക്യാമറ നിരീക്ഷണത്തിലാണെന്ന് ഗുപ്ത പറഞ്ഞു. പ്രതിദിനം രണ്ട് ലക്ഷം പേരാണ് ദർശനത്തിനെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ayodhya ram temple donation devotees consecration Prakash Gupta