കാൻബെറ: നോർത്തേൺ ടെറിട്ടറിയിൽ മുതലകളെ നിയമപ്രകാരം സംരക്ഷിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.തടാകങ്ങളിൽ സംരക്ഷിക്കുന്ന മുതലകളുടെ ആക്രമണത്തിന് ഇരയായവരും ഏറെയാണ്. ഇവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുക എന്നത് അത്ര നിസ്സാര കാര്യമല്ല.എന്നാൽ മുതലയുടെ പക്കൽ നിന്നും സംയോജിതമായ ഇടപെടലിലൂടെ സ്വന്തം ജീവൻ രക്ഷിച്ച ഒരാൾ ആസ്ട്രേലിയയിൽ ഉണ്ട്.
കർഷകനും കന്നുകാലി കൃഷി നടത്തുന്നതുമായ അറുപതുവയസ്സുകാരൻ കോളിൻ ഡെവറക്‌സ് അടുത്തിടെ മുതലയുടെ ആക്രമണത്തിൽ നിന്ന് അതിജീവിച്ചതെങ്ങനെയെന്ന് പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസം കോളിൻ ഫിന്നിസ് നദിക്ക് സമീപം വേലിക്കെട്ടുന്നതിനായി പോകുമ്പോഴാണ് മുതലയുടെ ആക്രമണം ഉണ്ടായത്.
തടാകക്കരയിലിരിക്കവെ ഒരു മത്സ്യം നീന്തുന്നത് കോളിന്റെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്ന് ഒരു മുതല തന്റെ വലതു കാലിൽ കടിച്ചതായി അയാൾക്ക് തോന്നി. ആദ്യം ഇടതുകാൽ കൊണ്ട് മുതലയുടെ വാരിയെല്ലിൽ ചവിട്ടാനാണ് ശ്രമിച്ചത്. അത് ഫലിക്കാതെ വന്നതോടെ മുതലയുടെ കണ്ണ് പല്ല് കൊണ്ട് കടിച്ചെടുത്ത് സ്വയം പ്രതിരോധിക്കാൻ അയാൾക്ക് സാധിച്ചു.മുതല ഒരു തുണിക്കഷണം പാവയെപ്പോലെ കുലുക്കി വെള്ളത്തിനകത്തേയ്ക്ക് വലിച്ചിട്ടുവെന്നും കോളിൻ പറഞ്ഞു.
വളരെ മോശമായ അവസ്ഥയിലായിരുന്നു താൻ.പിന്നീടാണ് ജീവൻ രക്ഷിക്കാൻ മുതലയുടെ കൺപോളയിൽ കടിച്ചത്. നല്ല കട്ടിയുള്ളതായിരുന്നു. എന്നാലും മുതല പിടിവിടുന്നതു താനും കടിവിട്ടില്ല. അതോടെ മുതല കാലിലെ പിടിവിട്ടു. ഉള്ള ജീവനുംകൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാല് മീറ്ററോളം മുതല തന്നെ പിന്തുടർന്നു. എന്നാൽ പിന്നീട് നിർത്തിയെന്നും .ഡെവെറോക്സ് പറഞ്ഞു.കാലിലെ രക്തസ്രാവം തടയാൻ തൂവാലയും കയറും ഉപയോഗിച്ച് പ്രാഥമിക ശുശ്രൂഷ നടത്തി.
തുടർന്ന് സഹോദരൻ ഡെവെറോക്സിനെ 130 കിലോമീറ്റർ അകലെയുള്ള റോയൽ ഡാർവിൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കാലിൽ സാരമായ മുറിവുകളോടെ കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നവംബറിൽ കാലിൽ സ്കിൻ ഗ്രാഫ്റ്റ് ലഭിച്ചിരുന്നു.ഈയാഴ്ചടോയെ ഡെവറക്‌സിന് ആശുപത്രിയിൽ നിന്ന് പുറത്തുപോകാൻ കഴിയുമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്.
സെക്കന്റിനുള്ളിൽ എല്ലാം സംഭവിച്ചു. മുതല ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് കടിച്ചിരുന്നുവെങ്കിൽ ഗതി മറ്റൊന്നാകുമായിരുന്നു.ചെളിവെള്ളവും മുതലയുടെ ആക്രമണത്തിലുണ്ടായ ആഴത്തിലുള്ള മുറിവുമാണ് കാര്യങ്ങൾ കൂടുതൽ വശളാക്കിയത്. എല്ലാ ചീത്ത ബാക്ടീരിയകളെയും തുടച്ചുനീക്കുക എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ ആക്രമിച്ച മുതല മറ്റാരെയും ഉപദ്രവിക്കാതിരിക്കാനുള്ള നീക്കം ചെയ്തിട്ടുണ്ടെന്നും ഡെവറക്‌സ് പറഞ്ഞു.3.2 മീറ്റർ ഉയരമുള്ള ഉപ്പുവെള്ള മുതലയുടെ കടിയേറ്റ തനിയ്ക്ക് ജീവിച്ചിരിക്കാനുള്ള ഭാഗ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തെ മാറ്റിമറിച്ച അനുഭവം ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്താനും ബോധവാനായിരിക്കാനും പഠിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു.