അലഹബാദ്: ഇന്ത്യയ്ക്ക് നിര്‍ഭാഗ്യം. മൂന്നാം ലോക കിരീട സ്വപ്‌നം തകര്‍ത്ത് ഓസ്‌ട്രേലിയ. ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ 43 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
സെഞ്ച്വറി നേടിയ ഓപ്പണര്‍ ട്രാവിസ് ഹെഡും അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നുമാണ് ഓസിസിനെ വിജയകിരീടത്തിലേക്ക് നയിച്ചത്. 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ ജയം.
ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ തുടക്കത്തിലെ തിരിച്ചടിയില്‍ നിന്ന് കരകയറുകയായിരുന്നു.
നാലാം വിക്കറ്റില്‍ ഹെഡും ലെബു ഷെയ്‌നും ചേര്‍ന്നാണ് സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയത്. 28-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 150 കടത്തുകയും ചെയ്തു.
ഫൈനലില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ ആദ്യം പതറി. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ മൂന്നു വിക്കറ്റ് നഷ്ടമായി.
7 റണ്‍സ് എടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ആദ്യ പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്.
15 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷലിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 4 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ ബുമ്ര വിക്കറ്റിനു മുന്നില്‍ കുടുക്കി.
നേരത്തെ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ ഏകദിന ലോകകപ്പ് ഫൈനലില്‍, ഓസ്‌ട്രേലിയക്കെതിരെ 241 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. വിരാട് കോലിയും കെ എല്‍ രാഹുലും ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടി. ഓപ്പണര്‍മാര്‍ക്കും വാലറ്റക്കാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 30 റണ്‍സില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി. മികച്ച പ്രകടനവുമായി കളംനിറഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് 3 റണ്‍സ് മാത്രം നിലനില്‍ക്കെ പുറത്തായി. പിന്നാലെ ശ്രേയസ്സും പുറത്തായി. ഈ സമയത്ത് 3 ന് 81 എന്ന നിലയിലായിരുന്നു ഇന്ത്യ.
സ്‌കോര്‍ 148 റണ്‍സില്‍ നില്‍ക്കുമ്പോള്‍, അര്‍ധ സെഞ്ച്വറി നേടിയ കോലി പുറത്തായി. പിന്നീട് കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടു ചലിപ്പിച്ചത്. രവീന്ദ്ര ജഡേജ നിരാശപ്പെടുത്തി.
സ്‌കോര്‍ 2023 ല്‍ നില്‍ക്കെ രാഹുല്‍ പുറത്തായി. പിന്നാലെ മുഹമ്മദ് ഷമിയും (6), ജസ്പ്രീത് ബുമ്രയും പുറത്തായി. സൂര്യ കുമാര്‍ യാദവിന് അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. കുല്‍ദീപ് യാദവും (10), മുഹമ്മദ് സിറാജും (9) വന്നതുപോലെ മടങ്ങി.
ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റ് സ്വന്തമാക്കി. ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മാക്‌സ് വെല്ലും ആദം സാംപയും ഓരോ വിക്കറ്റും വീഴ്ത്തി.