തിരുവനന്തപുരം: നവകേരള സദസ്സും പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘര്‍ഷം പ്രവര്‍ത്തകരുടെ വീടുകളിലേക്കും നീങ്ങുന്നു. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആക്രമിച്ചു.
വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഭാഗങ്ങളില്‍ വ്യാപക സംഘര്‍ഷമാണ് വ്യാഴാഴ്ച രാത്രിയോടെ നടന്നത്. മൂന്നു വീടുകളാണ് അടിച്ച് തകര്‍ത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടും
സംഘമായി എത്തിയ 20ലധികം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആറ്റിങ്ങലില്‍ പ്രകടനം നടത്തി.
നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ലക്‌സുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഈ സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നജമിന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് കയറിയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.