നാല് സംസ്ഥാനങ്ങളും ആര്‍ക്കൊപ്പം?; വോട്ടെണ്ണല്‍ 8 മണി മുതല്‍, ശുഭ പ്രതീക്ഷയോടെ മുന്നണികള്‍

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ 10 മണിയോടെ പുറത്ത് വരും. മിസോറമിലെ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റി.

author-image
Priya
New Update
നാല് സംസ്ഥാനങ്ങളും ആര്‍ക്കൊപ്പം?; വോട്ടെണ്ണല്‍ 8 മണി മുതല്‍, ശുഭ പ്രതീക്ഷയോടെ മുന്നണികള്‍

 

ഡല്‍ഹി: രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ 10 മണിയോടെ പുറത്ത് വരും. മിസോറമിലെ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റി.

അതേസമയം, പുറത്ത് വന്ന എക്‌സിറ്റ് പോളുകളില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്കും തെലങ്കാനയിലും ഛത്തീസ്ഘട്ടിലും കോണ്‍ഗ്രസിനുമാണ് സാധ്യത പ്രവച്ചിരുന്നത്.

രാജസ്ഥാനിലെ 200 ല്‍ 199 മണ്ഡലങ്ങളിലെ ഫലമാണ് ഇന്ന് അറിയുക.ഇത്തവണ 74.75 ശതമാറ്റം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണത്തുടര്‍ച്ച കിട്ടുമെന്ന് കോണ്‍ഗ്രസും തിരികെ വരുമെന്ന് ബിജെപിയും ഇവിടെ പ്രതീക്ഷിക്കുന്നു.

വോട്ടെണ്ണലിനായി അയ്യായിരത്തോളം ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

തെലങ്കാനയില്‍ ഫലപ്രഖ്യാപനം വന്നാല്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് കോണ്‍ഗ്രസ്.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ അടക്കം 5 നേതാക്കളെ തെലങ്കാനയിലേക്ക് നിരീക്ഷകരായി ഹൈക്കമാന്‍ഡ് നിയോഗിച്ചു.കടുത്ത മത്സരം നടന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. ഭരണത്തുടര്‍ച്ച നേടുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഉള്ളത്.

telangana madhyapradesh Rajasthan assembly election