ഗുവാഹത്തി: ഉത്തരാഖണ്ഡിന് പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാന്‍ അസമും. ഇതിനായുള്ള ആദ്യ നടപടിയായി മുസ്ലിം വിവാഹം, വിവാഹമോചന റജിസ്‌ട്രേഷന്‍ നിയമം എന്നിവ പിന്‍വലിക്കും. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അസം നിയമസഭയില്‍ ബില്‍ ഉടന്‍ അവതരിപ്പിക്കും.
ഫെബ്രുവരി 7 നാണ് ഉത്തരാഖണ്ഡ് ഏക വ്യക്തി നിയമ ബില്‍ പാസാക്കിയത്. തുടര്‍ന്ന് അസമില്‍ ഏകീകൃത സിവില്‍ കോഡിന് നിയമനിര്‍മാണം നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയിരുന്നു.
ഏറെ പ്രധാനപ്പെട്ട തീരുമാനമാണിതെന്ന് അസം മുഖ്യമന്ത്രി പ്രതികരിച്ചു. ഏക വ്യക്തി നിയമത്തിന് അനുസൃതമായി അസം 1935ലെ മുസ്ലിം വിവാഹം, വിവാഹമോചന റജിസ്‌ട്രേഷന്‍ നിയമം റദ്ദാക്കും. ഇതെല്ലാം സ്‌പെഷന്‍ മാര്യേജ് ആക്ടിന്റെ കീഴിലാക്കും. ശൈശവ വിവാഹങ്ങള്‍ കുറയ്ക്കാന്‍ തീരുമാനം സഹായിക്കുമെന്ന് മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.